രാഹുല്‍ യാത്ര തുടങ്ങേണ്ടിയിരുന്നത് ഗുജറാത്തില്‍ നിന്ന്; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്നതായിരുന്നു നല്ലത്
പ്രശാന്ത് കിഷോര്‍/പിടിഐ
പ്രശാന്ത് കിഷോര്‍/പിടിഐ

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നോ ആരംഭിക്കേണ്ടതായിരുന്നു എന്ന് പ്രശാന്ത് കിഷോര്‍. പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കിഷോര്‍. 

തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്നതായിരുന്നു നല്ലത്. അല്ലെങ്കില്‍ മധ്യപ്രദേശോ ഉത്തര്‍പ്രദേശോ പോലെ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് തുടങ്ങാമായിരുന്നു-അദ്ദേഹം പറഞ്ഞു. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ രാഹുലിന്റെ യാത്ര അധിക ദിവസങ്ങള്‍ കടന്നുപോകുന്നില്ലെന്നും ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തില്‍ 19 ദിവസമുണ്ടെന്നുമുള്ള സിപിഎം വിമര്‍ശനം നേരത്തെ വിവാദമായിരുന്നു. 

വിദര്‍ഭ മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന ആഗ്രഹമുള്ളവര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കിഴക്കന്‍ മഹാരാഷ്ട്ര മേഖല പ്രത്യേക സംസ്ഥാനമാക്കണം എന്നാണ് വിദര്‍ഭ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ പ്രത്യേക വിദര്‍ഭ സംസ്ഥാനം എന്ന ആശയം സത്യമാകും. പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com