ദലിത്, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കില്ല; സ്ത്രീക്ക് എതിരെ കേസ്

ഫ്‌ലാറ്റ് കാണാനെത്തിയ മധുരൈ വീരനോട് ലക്ഷ്മി ജാതി ചോദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡിണ്ടികല്‍: ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച സ്ത്രീക്ക് എതിരെ കേസ്. തമിഴ്‌നാട് ഡിണ്ടികല്ലിലാണ് സംഭവം. ലക്ഷ്മി-വേലുസ്വാമി ദമ്പതികളാണ് ദലിത് വിഭാഗത്തില്‍പ്പെട്ട മധുരൈ വീരന്‍ എന്നയാള്‍ക്ക് ഫ്‌ലാറ്റ് നല്‍കാന്‍ വിസ്സമ്മതിച്ചത്. 

ഫ്‌ലാറ്റ് കാണാനെത്തിയ മധുരൈ വീരനോട് ലക്ഷ്മി ജാതി ചോദിച്ചു. ദലിത് വിഭാഗത്തില്‍ പെട്ടയാളാണ് താനെന്ന് പറഞ്ഞതോടെ, ഫ്‌ലാറ്റ് നല്‍കാന്‍ പറ്റില്ലെന്ന് ലക്ഷ്മി പറയുകയായിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍, എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താന്‍ ഫ്‌ലാറ്റ് നല്‍കില്ലെന്ന് ലക്ഷ്മി പറഞ്ഞതായി മധു ൈവീരനോടൊപ്പം ഫ്‌ലാറ്റ് കാണാനെത്തിയ വിസികെ പാര്‍ട്ടി നേതാവ് ജോസഫ് ക്രിസ്റ്റഫര്‍ പറഞ്ഞു. 

ലക്ഷ്മിയുടെ ഭര്‍ത്താവ് വേലുസ്വാമിയുടെ പച്ചക്കറി കടയില്‍ ദലിതരെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്, അവരുടെ അധ്വാനത്തിന്റെ ഫലമായി വേലുസ്വാമി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. എന്നാല്‍ ഒരു ദലിതന് ഫ്‌ലാറ്റ് നല്‍കാന്‍ അവര്‍ തയ്യാറല്ലെന്ന് ജോസഫ് ക്രിസ്റ്റഫര്‍ പറഞ്ഞു. 

എസ്‌സി, എസ്ടി നിയമപ്രകാരമാണ് ഒറ്റച്ചത്രം പൊലീസ് ലക്ഷ്മിക്ക് എതിരെ കേസൈടുത്തിരിക്കുന്നത്. ലക്ഷ്മി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം, ദലിത് കുട്ടികള്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞ പലചരക്ക് കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ കട പൂട്ടുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com