എഞ്ചിനില്‍ കുരുങ്ങിയ മൃതശരീരവുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക്; ഓടിയത് നാലു കിലോമീറ്റര്‍; നിലവിളിച്ച് യാത്രക്കാര്‍

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ആണ് മൃതദേഹവും വഹിച്ച് സ്റ്റേഷനിലേക്കെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ :  കാത്തുനിന്ന യാത്രക്കാരുടെ മുന്നിലേക്ക് എഞ്ചിന്റെ മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സ്‌റ്റേഷനിലേക്കെത്തി. ഇതുകണ്ട് ഭയന്ന യാത്രക്കാര്‍ നിലവിളിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണ് സംഭവം. 

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ആണ് മൃതദേഹവും വഹിച്ച് സ്റ്റേഷനിലേക്കെത്തിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍  4 കിലോമീറ്ററോളം സഞ്ചരിച്ച് കാട്പാടിയിലെത്തുകയായിരുന്നു. 

30 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് എഞ്ചിന് മുന്നില്‍ കുടുങ്ങിയത്. അരമണിക്കൂറോളം പണിപ്പെട്ടാണ് മൃതദേഹം നീക്കിയത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com