വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കാനഡയിലെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവിടേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

കാനഡയിലെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ  എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമായ നടപടികള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്

കാനഡയിലുള്ള ഇന്ത്യക്കാര്‍ അവിടെയുളള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍  ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ കാനഡയിലെ ഹൈന്ദവ ആരാധാനാലയങ്ങളും ഗാന്ധി പ്രതിമയും തകര്‍ത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com