ദുര്‍ഗാ ദേവിയെ വരവേല്‍ക്കാന്‍ 'വത്തിക്കാന്‍ സിറ്റി'- അണിഞ്ഞൊരുങ്ങി കൊല്‍ക്കത്ത

ഇത്തവണത്തെ സവിശേഷത പന്തലിന് വത്തിക്കാന്‍ സിറ്റിയുടെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

കൊല്‍ക്കത്ത: ദുര്‍ഗാ പൂജയ്ക്കായി കൊല്‍ക്കത്ത നഗരം അണിഞ്ഞൊരുങ്ങുകയാണ്. എല്ലാ വര്‍ഷവും വ്യത്യസ്തമായ രീതിയിലാണ് പൂജയുടെ ആരാധനാ പന്തല്‍ ഉണ്ടാകാറുള്ളത്. മനോഹരവും വൈവിധ്യം നിറഞ്ഞതുമായ അലങ്കാരങ്ങള്‍ക്ക് നഗരം പല തവണയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

ഇത്തവണയും ആരാധനാ പന്തലിന്റെ അലങ്കാരത്തില്‍ സവിശേഷതയുണ്ട്. ശ്രീഭൂമി സ്‌പോര്‍ടിങ് ക്ലബാണ് എല്ലാ വര്‍ഷവും പന്തല്‍ ഒരുക്കാറുള്ളത്. ഇത്തവണത്തെ സവിശേഷത പന്തലിന് വത്തിക്കാന്‍ സിറ്റിയുടെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ്. 

100 കലാകാരന്‍മാര്‍ രണ്ട് മാസം ജോലി ചെയ്താണ് മനോഹരമായ വത്തിക്കാന്‍ സിറ്റി മാതൃക പടുത്തുയര്‍ത്തിയത്. കഴിഞ്ഞ തവണ ബുര്‍ജ് ഖലീഫയുടെ മാതൃകയിലായിരുന്നു പന്തല്‍. ഈ വര്‍ഷത്തെ ദുര്‍ഗാ പൂജ ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ആഘോഷിക്കുന്നത്. 

ഈ വര്‍ഷം മറ്റൊരു സവിശേഷതയും ഉണ്ട്. ശ്രീഭൂമി അവരുടെ പന്തല്‍ നിര്‍മാണത്തിന്റെ 50ാം വാര്‍ഷികം കൂടി ആഘോഷിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മാതൃകയില്‍ പന്തല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മന്ത്രിയും ശ്രീഭൂമി സ്‌പോര്‍ടിങ് ക്ലബ് പ്രസിഡന്റുമായ സുജി ബോസ് വ്യക്തമാക്കി. 

റോമിലെ വത്തിക്കാന്‍ സിറ്റിയെക്കുറിച്ച് പലരും കേട്ടിരിക്കും. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അത് നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടുള്ളു. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത ആളുകള്‍ക്ക് ഞങ്ങള്‍ നിര്‍മിച്ച പന്തലില്‍ വന്ന് ആഗ്രഹം സഫലമാക്കാമെന്നും സുജി ബോസ് പറയുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തിനായുള്ള എല്ലാ കാര്യങ്ങളും പന്തലില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com