വ്യോമസേന കെഡറ്റിന്റെ മരണം; ആറ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 01:28 PM  |  

Last Updated: 25th September 2022 01:28 PM  |   A+A-   |  

Air Force Cadet Found Dead,

പ്രതീകാത്മക ചിത്രം

 

ബെംഗളൂരു:  വ്യോമസേന ടെക്‌നിക്കല്‍ കോളജിലെ ട്രെയിനി കെഡറ്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. ബെംഗളൂരു ജാലഹള്ളിയിലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളേജിലാണ് സംഭവം നടന്നത്.  ബിഹാര്‍ സ്വദേശിയായ 277കാരനായ അംഗിത് ഝാ ആണ് മരിച്ചത്. അങ്കിതിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരണത്തിന് മുന്‍പ് അങ്കിത് എഴുതിയ കുറിപ്പില്‍ വിങ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ കമാന്‍ഡര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും  ഗംഗമ്മനഗുഡി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഗംഗമ്മനഗുഡി പൊലീസ് പറഞ്ഞു.

അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് അംഗിത് ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണം നേരിടുന്നവര്‍ ആരും ഒളിവില്‍പോയിട്ടില്ലെന്നും സംഭവത്തില്‍ തെളിവ് ശേഖരിക്കുകയാണെന്നും കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിനായക് പാട്ടീല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല; എന്തിനാണ് റിസോര്‍ട്ട് പൊളിച്ചതെന്ന് അങ്കിതയുടെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ