മിന്നല്‍ പ്രളയം; സ്‌കോര്‍പിയോ ഒഴുകി മലയിടുക്കിലേക്ക്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 10:29 AM  |  

Last Updated: 25th September 2022 10:29 AM  |   A+A-   |  

car

വീഡിയോ ദൃശ്യം

 


ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകനാശനഷ്ടം. അതിനിടെ സുബന്‍സിരി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എസ് യുവി വെള്ളത്തിലൂടെ ഒലിച്ച് ഗര്‍ത്തത്തില്‍ വീഴുന്ന വീഡിയോ പുറത്തുവന്നു. മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കാര്‍ ഒഴുകി മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

കാര്‍ താഴോട്ടു വീഴുന്നതും മൂന്നു പേര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച വരെ അരുണാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആകര്‍ഷകമായ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ; തായ്‌ലന്‍ഡ്‌ വിളികൾ തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ