'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'; പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി.

ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും, വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 

ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചതെന്ന് ഗുലാം നബി പറഞ്ഞു. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചത്. 

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇനി പ്രധാന മുന്‍ഗണന. തെരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാം. രാഷ്ട്രീയരംഗത്ത് ശക്തമായി ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com