ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; കാല്‍തെറ്റി വീണ സ്ത്രീയെ രക്ഷിച്ചു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 27th September 2022 03:13 PM  |  

Last Updated: 27th September 2022 03:13 PM  |   A+A-   |  

saved

ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ സ്ത്രീയെ രക്ഷിക്കുന്ന ദൃശ്യം

 

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സ്ത്രീയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ സ്ത്രീയെ വലിച്ചുകയറ്റുകയായിരുന്നു.

മുംബൈ അന്ധേരി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ കാല്‍തെറ്റി വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് സ്ത്രീയെ രക്ഷിക്കുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കാണ് സ്ത്രീ വീണത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ മണിശങ്കറിന്റെ നേതൃത്വത്തില്‍ സ്ത്രീയെ വലിച്ചുകയറ്റിയാണ് രക്ഷിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൂട്ടത്തോടെ ആക്രമിക്കാന്‍ ഒരുങ്ങി കുരങ്ങന്മാര്‍; നവവധു മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് വീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ