'ജ്ഞാനോദയം' ലഭിക്കും; യുവാവിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷകരായി പൊലീസ്; വീഡിയോ 

സമാധിയില്‍ കിടന്നാല്‍ ജ്ഞാനോദയം ലഭിക്കുമെന്ന് പുരോഹിതരുടെ വാക്കുകേട്ടാണ് ഇയാള്‍ ഇതിന് തയ്യാറായത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലഖ്‌നൗ:  നവരാത്രി ആഘോഷത്തിനിടെ ഹിന്ദു പുരോഹിതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആറടി താഴ്ചയില്‍ കുഴിച്ചിട്ട യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവ ജില്ലയിലെ താജ്പൂരിലാണ് സംഭവം. സമാധിയില്‍ കിടന്നാല്‍ ജ്ഞാനോദയം ലഭിക്കുമെന്ന് പുരോഹിതരുടെ വാക്കുകേട്ടാണ് ഇയാള്‍ ഇതിന് തയ്യാറായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ജ്ഞാനോദയം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളെ സ്വാമിമാര്‍ കബളിപ്പിച്ചത്. ഇയാളെ കുഴിച്ചുമൂടിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. 

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വന്‍തോതില്‍ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ യുവാവിന്റെ പിതാവിനും പങ്കുണ്ടെന്ന്് നാട്ടുകാര്‍ ആരോപിക്കുന്നു. പുരോഹിതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭൂ സമാധി എടുക്കാന്‍ ഇയാള്‍ തയ്യാറായത്

ഞായറാഴ്ച വൈകീട്ടാണ് ഇയാളെ കുഴിയില്‍ മൂടിയത്. വിവരം അറിഞ്ഞ നാട്ടുകാര്‍ ഉടനെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരാളെ ജീവനോടെ കുഴിച്ചിട്ടെന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുരോഹിതരുടെ പദ്ധതി വെളിപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com