ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യത; ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 12:20 PM  |  

Last Updated: 29th September 2022 12:20 PM  |   A+A-   |  

RSS

പ്രതീകാത്മക ചിത്രം

 

ചെന്നൈ : ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മാര്‍ച്ച് നടത്താനാണ് ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചത്. 

സംസ്ഥാനത്തെ 50 ഇടങ്ങളിലാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് നടത്തുന്നതിന് നേരത്തെ മദ്രാസ് ഹൈക്കടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിരുവള്ളൂര്‍ പൊലീസ് ആണ് മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ചത്. 

ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, തിരുവള്ളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ ആര്‍എസ്എസ് ലീഗല്‍ നോട്ടീസ് അയച്ചു. 

കോടതി ഉത്തരവ് അനുസരിച്ചില്ലെന്നും ഇത് കോടതി അലക്ഷ്യമാണെന്നും ആര്‍എസ്എസിന്റെ നോട്ടീസില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മാര്‍ച്ചിന് സുരക്ഷ ഒരുക്കുകയാണ് പൊലീസിന്റെ കര്‍ത്തവ്യമെന്നും നോട്ടീസില്‍ ആര്‍എസ്എസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഹിന്ദുത്വത്തെ അവഹേളിച്ചു; ദൈവങ്ങളുടെ ചിത്രങ്ങള്‍ മാറ്റി പാര്‍ട്ടി ചായം പൂശി'; ആരോപണവുമായി ചന്ദ്രബാബു നായിഡു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ