പ്ലാറ്റ്‌ഫോം നിരക്ക് ഇരട്ടിയാക്കി റെയില്‍വേ; വര്‍ധന ഈ സ്റ്റേഷനുകളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 12:16 PM  |  

Last Updated: 30th September 2022 12:16 PM  |   A+A-   |  

Railways increase platform fare

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം നിരക്ക് ദക്ഷിണ റെയില്‍വേ വര്‍ധിപ്പിച്ചു. തമിഴ്‌നാട്ടിലെ എട്ടു സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നിരക്കാണ് കൂട്ടിയത്. 10 രൂപയില്‍ നിന്നും 20 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. 

ഉത്സവ സീസണ്‍ പരിഗണിച്ചാണ് നിരക്ക് വര്‍ധന. ജനുവരി 31 വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. നിരക്കു വര്‍ധന നാളെ മുതല്‍ (ഒക്ടോബർ ഒന്ന്) പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 

ചെന്നൈ, സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍, താംബരം, കാട്പാടി, ചെങ്കല്‍പേട്ട്, ആരക്കോണം, തിരുവള്ളൂര്‍, ആവടി സ്‌റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം നിരക്ക് കൂട്ടിയിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

ബൈക്കിൽ പാഞ്ഞു, ചോദ്യം ചെയ്ത ആളെ വെട്ടി, തൊട്ടുപിന്നാലെ അപകടം; ആശുപത്രിയിൽ വെച്ച് പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ