'പ്രശ്നങ്ങൾ അവതരിപ്പിച്ചു; പരിഹരിക്കാമെന്ന് മോ​ദി ഉറപ്പു നൽകി'- പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് ബൊമ്മനും ബെല്ലിയും (വീഡിയോ)

ബന്ദിപ്പൂർ, മുതുമല വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുതുമലയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി ഇരുവരേയും കണ്ടിരുന്നു
ബൊമ്മനും ബെല്ലിയും മോദിയോടൊപ്പം/ ട്വിറ്റർ
ബൊമ്മനും ബെല്ലിയും മോദിയോടൊപ്പം/ ട്വിറ്റർ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ സന്തോഷത്തിലാണ് മുതുമല ആന ക്യാമ്പിലെ ബൊമ്മനും ബെല്ലിയും. ഇരുവരും കുട്ടിയാനകളെ സംരക്ഷിക്കുന്നതിലൂടെ പ്രശസ്തരാണ്. ഓസ്കർ നേടിയ ഡോക്യുമെന്ററി 'ദി എലിഫന്റ് വിസ്പറേഴ്സി'ലൂടെ ഇരുവരേയും ലോകം മുഴുവൻ അറിഞ്ഞു. 

ബന്ദിപ്പൂർ, മുതുമല വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുതുമലയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി ഇരുവരേയും കണ്ടിരുന്നു. പിന്നാലെയാണ് തങ്ങളുടെ സന്തോഷം ഇരുവരും പങ്കിട്ടത്. ഒപ്പം താമസിക്കാൻ വീടില്ലെന്നതടക്കമുള്ള പ്രശ്നങ്ങളും ഇരുവരും മോദിയോട് പറഞ്ഞു. പരിഹാരമുണ്ടാക്കാമെന്ന് മോദി ഉറപ്പു തന്നതായും ദമ്പതികൾ വ്യക്തമാക്കി. 

'പ്രധാനമന്ത്രി ഞങ്ങളെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. അടച്ചുറപ്പുള്ള ഒരു പാർപ്പിടം ഇല്ലെന്നും സഹായിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ആനകൾക്കും ​ഗോത്ര വർ​ഗക്കാരായ മറ്റുള്ളവർക്കും വീടുകൾ നിർമിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്'- ഇരുവരും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com