അമൃതസര്‍: ട്രാക്ടര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ മരിച്ചു. പഞ്ചാബിലെ ഷാഹ്പുരിലാണ് സംഭവം. രുപ്നഗര്‍ സ്വദേശി സുഖ്ദേവ് സിങാണ് മരിച്ചത്. 21 വയസായിരുന്നു. അമിതവേഗത്തില്‍ മണലുമായി എത്തിയ ട്രക്ക് സുഖ്ദേവിന്റെ ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു.
ട്രാക്ടറിന്റെ ടയറുകള്‍ക്കിടയില്‍ കുടുങ്ങിയ സുഖ്ദേവിനെ ലോറി റോഡിലൂടെ 500 മീറ്ററോളം വലിച്ചിഴച്ചു. സുഖ്ദേവിന്റെ ശരീരം ചിതറിത്തെറിച്ച നിലയിലായിരുന്നു. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
മണല്‍ ലോറികള്‍ നിരന്തരം ഇത്തരത്തില്‍ അപകടമുണ്ടാക്കുകയാണെന്നും ഡ്രൈവറെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് സുഖ്ദേവിന്റെ ബന്ധുക്കളും നാട്ടുകാരും ആറ് മണിക്കൂറോളം റോഡ് ഉപരോധിച്ചു. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക