മണിപ്പൂരിൽ വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറി

വിനീത് ജോഷിയെ തിരിച്ച് സംസ്ഥാന കേഡറിലേക്ക് വിട്ടുതരണണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാബിനറ്റിന്റെ തീരുമാനം
വിനീത് ജോഷി.
വിനീത് ജോഷി.

ഇംഫാൽ: മണിപ്പൂർ കലാപത്തിന് പിന്നാലെ രാജേഷ് കുമാറിനെ മാറ്റി വിനീത് ജോഷിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും. കേന്ദ്ര ഡെപ്യൂട്ടഷനിലായിരുന്നു വിനീത് ജോഷി. സംഘർഷത്തിന് പിന്നാലെ രാജേഷ് കുമാറിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചിരുന്ന വിനീത് ജോഷിയെ തിരിച്ച് സംസ്ഥാന കേഡറിലേക്ക് വിട്ടുതരണണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാബിനറ്റിന്റെ തീരുമാനം. 

1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com