അക്കൗണ്ടിലേക്ക് തെറ്റി വന്ന പണം ചെലവഴിച്ചു തീർത്തു, തിരികെ ചോദിച്ചെത്തി യഥാർത്ഥ ഉടമ; കർഷകൻ ജീവനൊടുക്കി 

രണ്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാൻ മാർ​ഗ്​ഗമില്ലാത്തതിനാൽ വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു കർഷകൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ വന്നെത്തിയ പണം തിരികെ നൽകാനാവാതെ കർഷകൻ ജീവനൊടുക്കി. തിരുച്ചിറപ്പള്ളി സ്വദേശി മുരുകേശനാണ് (51) മരിച്ചത്. രണ്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാൻ മാർ​ഗ്​ഗമില്ലാത്തതിനാൽ വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാൾ.  

മുരുകേശന്റെ കനറാബാങ്ക് മുസിരി ശാഖയിലെ അക്കൗണ്ടിലേക്ക് ഒരുവർഷംമുമ്പാണ് രണ്ടുലക്ഷം രൂപ വന്നത്. ഇതേശാഖയിൽനിന്നുതന്നെ പണം അബദ്ധത്തിൽ നിക്ഷേപിക്കുകയായിരുന്നു. മുരുകേശൻ ഇതെടുത്ത് ചെലവഴിച്ചു. എന്നാൽ, ഏതാനും ദിവസം മുൻപ് തുകയുടെ യഥാർത്ഥ ഉടമ പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തുക മുരുകേശന്റെ അക്കൗണ്ടിൽ മാറ്റിനിക്ഷേപിച്ചതായി കണ്ടെത്തിയത്. 

ശനിയാഴ്ച ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേർന്ന് മുരുകേശന്റെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ തിരികെനൽകാൻ ആവശ്യപ്പെട്ടു. തിരിച്ചടവിന് മാർ​ഗ്​ഗമില്ലാത്തതിനാൽ മനോവിഷമത്തിലായ മുരുകേശൻ വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ട മുരുകേശനെ മുസിരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com