ചണ്ഡീഗഡ്: പഞ്ചാബില്‍ മാതാപിതാക്കളെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജലന്ധര്‍ സ്വദേശി ഹര്‍പ്രീത് സിങ് (30) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം യാതൊരുവിധ പശ്ചാത്തപവും പ്രകടിപ്പിക്കാതിരുന്ന യുവാവ്, ഒളിവില്‍ പോകുന്നതിന് പകരം സിനിമയ്ക്ക് പോകുകയാണ് ചെയ്തതെന്നും സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച വീട്ടില്‍ വച്ചാണ് സംഭവം. ഹര്‍പ്രീതിന്റെ അച്ഛന്‍ ജഗ്ബീര്‍ സിങ്, അമ്മ അമൃത്പാല്‍ കൗര്‍, സഹോദരന്‍ ഗഗന്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്. അച്ഛന്റെ കൈശവമുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഹര്‍പ്രീത് സിങ് മൂവരെയും വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ സ്‌ഫോടനം നടത്താന്‍ എല്‍പിജി സിലിണ്ടര്‍ സൂക്ഷിച്ചിരുന്നതായും യുവാവ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
വീട് യുവാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അച്ഛന്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം. സംഭവ സമയത്ത് ഹര്‍പ്രീതിന്റെ ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നില്ല. അവര്‍ ഭാര്യ വീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. വെടിവയ്പിന് ശേഷം പ്രതി സിനിമ കാണാന്‍ തിയറ്ററില്‍ പോയതായും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക