ന്യൂഡല്‍ഹി: സ്ഥാനം ഒഴിഞ്ഞ എസ് കെ മിശ്രയുടെ ഒഴിവില്‍ രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ഇതിന് മുന്‍പ് നാലുതവണയാണ് മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടിനല്‍കിയത്.
1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിന്‍. നിലവില്‍ ഇഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറാണ്. ഈ ചുമതലയും അദ്ദേഹം തന്നെ നിര്‍വഹിക്കും. ബിഹാര്‍ സ്വദേശിയാണ് നവിന്‍.
തുടക്കത്തില്‍ 2020 നവംബര്‍ വരെ രണ്ടുവര്‍ഷത്തേയ്ക്കാണ് എസ് കെ മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. തുടര്‍ന്ന് വിവിധ കാലയളവില്‍ എസ് കെ മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടി നല്‍കുകയായിരുന്നു. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് എസ് കെ മിശ്ര.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക