സംഘര്‍ഷങ്ങള്‍ക്കിടെ അമിത് ഷാ ബിഹാറില്‍; സംസ്ഥാനത്ത് കനത്ത ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2023 07:38 AM  |  

Last Updated: 02nd April 2023 07:43 AM  |   A+A-   |  

amit_shah

അമിത് ഷായെ പട്‌ന വിമാനത്താവളത്തില്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നു/ പിടിഐ

 

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാമനവമി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ അമിത് ഷാ സസാറാം സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.  

അതേസമയം അമിത് ഷാ, സസാറാം സന്ദര്‍ശനം ഒഴിച്ചുള്ള മറ്റു പരിപാടികളില്‍ പങ്കെടുക്കും. ശാസ്ത്ര സീമാബെല്ലിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അമിത് ഷാ, മവാഡയിലെ പൊതു പരിപാടിയിലും സംബന്ധിക്കും. അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

ബിഹാറിലെ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സസാറാമില്‍ ശനിയാഴ്ച വൈകീട്ട് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 

സംഘര്‍ഷങ്ങളുടേയും സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ സസാറാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, അര്‍ധ സൈനിക വിഭാഗം തുടങ്ങിയവ നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

രാമനവമി ആഘോഷങ്ങളുടെ പിന്നാലെയാണ് ബിഹാറിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബിഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബിഹാറിലെ സസാറാമില്‍ സ്‌ഫോടനം, അഞ്ചുപേര്‍ക്ക് പരിക്ക്; കേന്ദ്രം റിപ്പോര്‍ട്ട് തേടി, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ