സിക്കിമില്‍ ഹിമപാതം, ആറു വിനോദസഞ്ചാരികള്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി- വീഡിയോ

സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു
സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യം, എഎന്‍ഐ
സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യം, എഎന്‍ഐ

ഗാങ്‌ടോക്ക്: സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 14,410 അടി ഉയരത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്ത് സമീപമാണ് അപകടം നടന്നത്. നിലവില്‍ 22 പേരെ രക്ഷിച്ചതായും ഹിമപാതത്തില്‍ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നതായുമാണ് റിപ്പോര്‍ട്ട്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. സിക്കിം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com