വ്യാജ വിഡിയോ; യൂട്യുബര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്, റിമാന്‍ഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2023 10:49 AM  |  

Last Updated: 06th April 2023 10:49 AM  |   A+A-   |  

Manish_Kashyap

മനീഷ് കശ്യപ്/ട്വിറ്റര്‍

 

മദുര: തമിഴ്‌നാട്ടില്‍ ബിഹാറികള്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം നടത്തിയ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. ബിഹാറില്‍നിന്നു തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.

തമിഴ്‌നാട്ടില്‍ ബിഹാറികള്‍ ആക്രമിക്കപ്പെടുന്നതായി കശ്യപ് വ്യാജ വീഡിയോ നിര്‍മിച്ചു പ്രചരിപ്പിക്കുകയായിരുന്നെന്ന് മദുര എസ്പി ശിവ പ്രസാദ് പറഞ്ഞു. ബിഹാറില്‍നിന്നു തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ കോടതിയില്‍ ഹാജരാക്കിയ കശ്യപിനെ പതിനഞ്ചു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി എസ്പി അറിയിച്ചു.

കശ്യപിനെ മദുര സെന്‍ട്രല്‍ ജയിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'തൊട്ടുനോക്കാൻ കിട്ടിയില്ല... മുഴുവനും ‍കഴിച്ചു', ചിക്കൻ കറിയെ ചൊല്ലി തർക്കം; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ