ഓടുന്ന ബസില്‍ വെച്ച് യുവതിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; ഭയന്നുവിറച്ച് യാത്രക്കാര്‍; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 07th April 2023 06:16 PM  |  

Last Updated: 07th April 2023 06:16 PM  |   A+A-   |  

murder

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ഓടുന്ന ബസില്‍ വെച്ച് യുവതിയെ വെട്ടിക്കൊന്നു. തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ നത്തത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കനവായ്പ്പട്ടി സ്വദേശി ജി ദമയന്തി (45) ആണ് മരിച്ചത്. ഇവര്‍ സിപിഎം പ്രവര്‍ത്തകയാണ്. 

ഭര്‍തൃസഹോദരന്‍ രാജാംഗമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്തു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഡിണ്ടിഗല്‍ നത്തം ടൗണിലെ എന്‍ജിഒയില്‍ ജീവനക്കാരിയാണ് മരിച്ച ദമയന്തി. ഭര്‍ത്താവ് ഗോപി നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. 

ഗോപിയും സഹോദരന്‍ രാജാംഗവും തമ്മില്‍ കുടുംബസ്വത്ത് വിഭജിക്കുന്നത് സംബന്ധിച്ച് ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ദമയന്തി വക്കീല്‍ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. 

ദമയന്തി ബസില്‍ കയറുന്നതു കണ്ട് രാജാംഗവും അതേ ബസില്‍ കയറിപ്പറ്റി. ബസ് വടുകമ്പതിയില്‍ എത്തിയപ്പോള്‍ രാജാംഗം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അരിവാളെടുത്ത് ദമയന്ത്രിയെ വെട്ടുകയായിരുന്നു. മാരകമായി മുറിവേറ്റ ദമയന്തി ബസിനുള്ളില്‍ തന്നെ മരിച്ചു വീണു.

ബഹളവും അലര്‍ച്ചയും കേട്ട് ഡ്രാവര്‍ ബസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ നാലുപാടും ചിതറിയോടി. ഇതിനിടെ പ്രതി രാജാംഗം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. മരിച്ച ദമയന്തിക്ക് പ്ലസ് ടുവിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. കൊലയാളി രാജാംഗത്തിനായി പൊലീസ് തിര്ചചില്‍ തുടരുകയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

അടുപ്പില്‍ നിന്നും തീ പടര്‍ന്നു പിടിച്ചു; വീട് കത്തിയമര്‍ന്നു; പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ