കോവിഡ് ബാധിച്ച് ഭാര്യയുടെ അച്ഛന്‍ മരിച്ചു, വീട്ടുകാര്‍ക്ക് 30ലക്ഷം രൂപ നഷ്ടപരിഹാരം; പാതി വേണം, അടിപിടി, കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2023 05:55 PM |
Last Updated: 07th April 2023 05:55 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ പകുതി തരാത്തതിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ നാലു ബന്ധുക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരിയാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. 2020ലാണ് യുവതി കല്യാണം കഴിച്ചത്. 2021ലാണ് യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അച്ഛന്‍. മരണത്തില്‍ നഷ്ടപരിഹാരമായി 30ലക്ഷം രൂപയാണ് അച്ഛന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പകുതി വേണമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പണം നല്‍കില്ല എന്ന നിലപാട് സ്വീകരിച്ചതോടെ, ഭര്‍ത്താവും ഭര്‍ത്താവിന്റെ നാലു ബന്ധുക്കളും ചേര്‍ന്ന് തന്നെ അസഭ്യം പറയാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. കഴിഞ്ഞമാസം വീട്ടില്‍ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂട്ടിയിലിരിക്കേ, കോവിഡ് ബാധിച്ച് മരിച്ച 2000 ജീവനക്കാരുടെ കുടുംബത്തിനാണ് 30ലക്ഷം രൂപ നഷ്ടപരിഹാരമായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്കുള്ള സംവരണം പുനഃസ്ഥാപിക്കും; ഡികെ ശിവകുമാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ