'ബിജെപിയോട് തൊട്ടുകൂടായ്മയില്ല; മോദിയുടെ സന്ദര്‍ശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ല' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2023 08:14 PM  |  

Last Updated: 09th April 2023 08:15 PM  |   A+A-   |  

modi

പ്രധാനമന്ത്രി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു, മോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

 

ന്യൂഡല്‍ഹി: ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. മോദിയുടെ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കുന്നു. മോദിയുടെ സന്ദര്‍ശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. ഇരുപത് മിനിറ്റിലേറെ പള്ളിയില്‍ ചെലവഴിച്ച മോദി,  പ്രാര്‍ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയര്‍ സംഘത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ക്രൈസ്തവ ആരാധനാലയങ്ങളും സഭ മേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനവും. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശാക്തീകരിക്കാനും കഴിയട്ടെ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഈസ്റ്റര്‍ ദിനത്തില്‍ മോദി ക്രൈസ്തവ ദേവാലയത്തില്‍, പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ