പണമല്ല, പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു യൂണിഫോം നല്‍കൂ; ഹൈക്കോടതി

പണമല്ല, യൂണിഫോം ആണ് വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ടതെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി. പണമല്ല വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സതീശ് ചന്ദ്രശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പടണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിരീക്ഷണം. കുട്ടികള്‍ക്കു യൂണിഫോം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ബെഞ്ച് പറഞ്ഞു. 

വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും മറ്റ് പാഠ്യവസ്തുക്കളും നല്‍കുന്നുണ്ടെന്ന് ഡല്‍ഹി കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ യൂണിഫോം നല്‍കാനും പദ്ധതിയുണ്ടെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 

വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് പണം നല്‍കുകയും അതിന് സ്‌കൂള്‍ അധികൃതര്‍ യൂണിഫോം നല്‍കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. പലപ്പോഴും ലഭിക്കുന്ന പണം അപര്യാപ്തമാണെന്ന് സ്‌കൂളുകള്‍ ചൂണ്ടിക്കാട്ടി. ഒരു വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ അന്‍പതു രൂപ നല്‍കുകയും ആ പണത്തിന് യൂണിഫോം കിട്ടുന്നില്ലെന്നു സ്‌കൂളുകള്‍ നിലപാടെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുകയെന്നു കോടതി നിരീക്ഷിച്ചു. പണമല്ല, യൂണിഫോം ആണ് വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com