മുന്‍ എംപിയുടെ കൊലപാതകം:  ആന്ധ്ര മുഖ്യമന്ത്രിയുടെ അമ്മാവന്‍ അറസ്റ്റില്‍

2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
ഭാസ്‌കര്‍ റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തുകൊണ്ടു പോകുന്നു/ എഎന്‍ഐ
ഭാസ്‌കര്‍ റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തുകൊണ്ടു പോകുന്നു/ എഎന്‍ഐ

ഹൈദരാബാദ്: കൊലപാതകക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ അറസ്റ്റില്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അങ്കിള്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വിവേകാനന്ദ റെഡ്ഡിയുടെ മരണം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ സഹോദരനാണ് ഇദ്ദേഹം. 

കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി മുന്‍ ലോക്‌സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിച്ചത്. പിന്നീട് 2020ല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com