കറന്റ് പോയി, വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം; വധുവരൻമാർക്കും ബന്ധുക്കൾക്കും പൊള്ളലേറ്റു

ചടങ്ങിനിടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അവസരമായി കണ്ട് അജ്ഞാതൻ ആസി‍‍ഡിന് സമാനമായ വസ്തു എറിയുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂർ: വിവാഹചടങ്ങിനിടെ അജ്ഞാതൻ ആസിഡിന് സമാനമായ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടർന്ന് വധുവരൻമാരടക്കം 12 പേർക്ക് പൊള്ളലേറ്റു. ചത്തീസ്​ഗഢിലെ ബസ്താർ ജില്ലയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് പൊലീസ് പറ‍ഞ്ഞു. 

വരൻ ദമ്രുദർ ബാ​ഗേലിനും വധു സുനിത കശ്യപിനും ബന്ധുക്കൾക്കുമാണ് പൊള്ളലേറ്റത്. വധുവിന്റെ വീട്ടിൽ വച്ച് വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം.  ചടങ്ങിനിടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അവസരമായി കണ്ട് അജ്ഞാതൻ ആസി‍‍ഡിന് സമാനമായ വസ്തു എറിയുകയായിരുന്നു. വധുവരൻമാർക്ക് സമീപം ഇരുന്നവർക്കും പൊള്ളലേറ്റു.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നാരായൺപൂർ എംഎൽഎ പൊള്ളലേറ്റവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ  വധുവരൻമാരെയും മറ്റ് രണ്ടുപേരെയും വിദ​ഗ്ധ ചികിത്സയ്ക്കായി ജ​ഗ് ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ആരുടെയും പരിക്ക് സാരമല്ല. പ്രതിയെ തിരിച്ചറിഞ്ഞതായും, പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com