അനാഥയായത് 7മാസം പ്രായമുള്ള മകൾ; പൂഞ്ചിലെ ഭീകരാക്രമണത്തിൽ സൈനികന്റെ വീരമൃത്യു വിശ്വസിക്കാനാകാതെ ജന്മനാട്

അവധിക്ക് നാട്ടിലെത്തുമ്പോൾ ​30കാരനായ ദേബാശിഷ് ​ഗ്രാമത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭുവനേശ്വർ: പൂഞ്ചിലെ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ചവരിൽ ഒരാൾ ലാൻസ് നായിക് ദേബാശിഷ് ബിസ്വാളെന്ന് വിശ്വസിക്കാനാവാതെ ഒഡീഷയിലെ പുരി ജില്ലയിലെ അൽ​ഗം ​ഗ്രാമം. അവധിക്ക് നാട്ടിലെത്തുമ്പോൾ ​30കാരനായ ദേബാശിഷ് ​ഗ്രാമത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

​രണ്ടുവർഷം മുൻപായിരുന്നു ദേബാശിഷിന്റെ വിവാഹം. ഏഴുമാസം മാത്രമാണ് ദേബാശിഷിന്റെ കുഞ്ഞിന്റെ പ്രായം. കുഞ്ഞിനെയും ഭാര്യയെയും പ്രിയപ്പെട്ടവന്റെ വേർപാട് അറിയിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയതായി ബന്ധുക്കളും പറയുന്നു.

സൈനികന്റെ മര‌ണത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അദ്ദേഹം നൽകിയ ത്യാ​ഗങ്ങൾ എന്നും സ്മരിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെ ഒരു ദിവസം കാണേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദേബാശിഷിന്റെ മുത്തച്ഛൻ പറഞ്ഞു. രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിൽ ചേർന്നത്. കുടുംബത്തോട് മാത്രമല്ല, രാജ്യത്തോടും കടപ്പാടുള്ള ധീരനായ ഒരു മകനെയാണ് നഷ്ടമായതെന്ന് മുത്തച്ഛൻ പറഞ്ഞു

ദേബാശിഷിന്റെ മൃതദേ​ഹം ശനിയാഴ്ച നാട്ടിലെത്തിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com