പൊലീസിന്റെ മുഖത്ത് അടിച്ചു, പിടിച്ചു തള്ളി; വൈഎസ് ശര്‍മിള കസ്റ്റഡിയില്‍ - വിഡിയോ

കാറില്‍ കയറുന്നതു തടസ്സപ്പെടുത്തിയ സബ് ഇന്‍സ്‌പെക്ടറോട് ശര്‍മിള തട്ടിക്കയറുകയും തള്ളുകയും ചെയ്തു
ശര്‍മിള പൊലീസുകാര്‍ക്കു നേരെ രോഷം പ്രകടിപ്പിക്കുന്നു/വിഡിയോ ദൃശ്യം
ശര്‍മിള പൊലീസുകാര്‍ക്കു നേരെ രോഷം പ്രകടിപ്പിക്കുന്നു/വിഡിയോ ദൃശ്യം

ഹൈദരാബാദ്: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ്  ശര്‍മിള പൊലീസുകാരെ മര്‍ദിച്ചെന്ന് ആക്ഷേപം. ശര്‍മിള പൊലീസുകാര്‍ക്കുനേരെ തട്ടിക്കയറുന്ന വിഡിയോ പുറത്തുവന്നു. ഡ്യൂട്ടിയിലുള്ള പൊലീസിനെ മര്‍ദിച്ചെന്ന കേസില്‍ ശര്‍മിളയെ കസ്റ്റഡിയിലെടുത്തു. 

തെലങ്കാന പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഓഫിസില്‍ പോയി കാണുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ശര്‍മിള ഒരു പൊലീസുകാരിയുടെ മുഖത്ത് അടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസുകാരി മുഖം പൊത്തി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. 

കാറില്‍ കയറുന്നതു തടസ്സപ്പെടുത്തിയ സബ് ഇന്‍സ്‌പെക്ടറോട് ശര്‍മിള തട്ടിക്കയറുകയും തള്ളുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com