'ചൂട് കൂടുന്നു, വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകും'; സത്യാവസ്ഥ 

വേനല്‍ കടുത്തതോടെ, വാഹനത്തിന്റെ ഫ്യുവല്‍ടാങ്കിന്റെ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വേനല്‍ കടുത്തതോടെ, വാഹനത്തിന്റെ ഫ്യുവല്‍ടാങ്കിന്റെ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. ചൂട് കൂടുന്നതിനാല്‍ കാറില്‍ ഫുള്‍ ടാങ്ക് അടിച്ചാല്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലെ ഉള്ളടക്കം. എന്നാല്‍ ഇത് വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേരിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കരുത് എന്ന് കാണിച്ചാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ചൂട് കൂടുന്നതിനാല്‍ ഫ്യുവല്‍ ടാങ്ക് നിറച്ച് ഇന്ധനം അടിച്ചാല്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് പ്രചാരണത്തിലെ ഉള്ളടക്കം. 

ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു.ടാങ്കില്‍ പരമാവധി ഇന്ധനം നിറയ്ക്കുന്നത് കൊണ്ട് യാതൊരു സുരക്ഷാപ്രശ്‌നവുമില്ലെന്ന് സോഷ്യല്‍മീഡിയ വഴി ഐഒസിയും വിശദീകരണം നല്‍കിയിട്ടുണ്ട്‌.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com