ഉന്നത സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളികൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2023 07:40 AM  |  

Last Updated: 15th August 2023 07:46 AM  |   A+A-   |  

bengaluru

ശിൽപ ബാബു, സുബീഷ് പി വാസു

 

ബംഗളൂരു: ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളികളായ യുവാവും യുവതിയും അറസ്റ്റിൽ.  ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് അറസ്റ്റിലായത്.

മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാ​ഗ്ദാനം ചെയ്‌ത് കഴിഞ്ഞ വർഷമാണ് വ്യാപാരിയായ കെ ആർ കമലേഷിൽ നിന്നും ഇവർ പണം വാങ്ങിയത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരി കേസു നൽകിയത്. എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക്‌ ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് ശിൽപ.  കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം.  

കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകരെ തട്ടിപ്പിന് ഇരയാക്കുന്നത്. അറസ്റ്റ് ചെയ്‌ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബർ എട്ടിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ