രണ്ടു ദിവസത്തിനിടെ ഡ്യൂട്ടിക്കിടെ മരിച്ചത് രണ്ടു ഇന്ത്യന്‍ പൈലറ്റുകള്‍; ഒരാള്‍ വിമാനത്തില്‍, രണ്ടാമത്തെയാള്‍ എയര്‍പോര്‍ട്ടില്‍ 

By സമകാലികമലയാളം ഡെസ്ക്   |   Published: 17th August 2023 06:58 PM  |  

Last Updated: 17th August 2023 07:27 PM  |   A+A-   |  

Flight

പ്രതീകാത്മക ചിത്രം

 

മുംബൈ : രണ്ടു ദിവസത്തിനിടെ രാജ്യത്ത് ഡ്യൂട്ടിക്കിടെ മരിച്ചത് രണ്ടു പൈലറ്റുകള്‍. നാഗ്പൂരില്‍ ബോര്‍ഡിങ് ഗേറ്റില്‍ ഇന്‍ഡിഗോ ക്യാപ്റ്റന്‍ ഇന്ന് കുഴഞ്ഞുവീണ് മരിച്ചതാണ് ഒടുവിലത്തേത്. ഇന്നലെയാണ് ഖത്തര്‍ എയര്‍വേസിലെ പൈലറ്റ് സമാനമായ രീതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

നാഗ്പൂര്‍-പൂനെ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് കുഴഞ്ഞു വീണത്. നാഗ്പൂര്‍ വിമാനത്താവളത്തിലെ ബോര്‍ഡിങ് ഗേറ്റില്‍ വെച്ചാണ് പൈലറ്റ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ തിരുവനന്തപുരം-പൂനെ-നാഗ്പൂര്‍ സെക്ടറില്‍ വിമാനം പറത്തിയ പൈലറ്റാണ് മരിച്ചത്. 

ബുധനാഴ്ച ഡല്‍ഹില്‍ നിന്നും ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സില്‍ വെച്ചാണ് ഇന്ത്യന്‍ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചത്. പാസഞ്ചര്‍ ക്യാബിനിനില്‍ യാത്ര ചെയ്യുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ സ്‌പൈസ് ജെറ്റ്, അലൈന്‍സ് എയര്‍ സഹാറ കമ്പനികളില്‍ ജോലി ചെയ്തിരുന്നയാളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്, നശിപ്പിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ