'എപ്പോഴും പൂച്ചയക്കൊപ്പം, സഹിക്കാനായില്ല'; യുവതി നായയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, അറസ്റ്റ്; വീഡിയോ

യുവതി താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലെ മറ്റൊരു താമസക്കാരുടെ വളര്‍ത്തുനായക്ക് നേരെയാണ് യുവതി ആസിഡ് ഒഴിച്ചത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: നായയുടെ മേല്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. മുംബൈ മാല്‍വാനി സ്വദേശിയാ ഷബിസ്ത സുഹൈല്‍ അന്‍സാരിയാണ് പിടിയിലായത്. യുവതി താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലെ മറ്റൊരു താമസക്കാരുടെ വളര്‍ത്തുനായക്ക് നേരെയാണ് യുവതി ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ നായയുടെ കണ്ണിന് പൊള്ളലേറ്റിരുന്നുയ

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. യുവതി നായയുടെ മേല്‍ ആസിഡ് ഒഴിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ബ്രൗണി എന്ന നായ തന്റെ പൂച്ചയുമായി കളിക്കുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നു. നായയെ പൂച്ചയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് യുവതി നായയുടെ ഉടമയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിന് ഉടമകള്‍ തയ്യാറാവാതെ വന്നതോടെയാണ് നായയുടെ മേല്‍ യുവതി ആസിഡ് ഒഴിച്ചത്. യുവതി  നായയുടെ അടുത്തേക്ക് പോകന്നതു മുഖത്ത് ആസിഡ് ഒഴിക്കുന്നത് വേദന കൊണ്ട് പുളഞ്ഞ് നായ ഓടുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com