ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോൾ 100 കോടിയുടെ ചെക്ക്; മാറാൻ ബാങ്കിൽ ചെന്നപ്പോഴാണ് ട്വിസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 25th August 2023 03:36 PM |
Last Updated: 25th August 2023 03:36 PM | A+A A- |

ക്ഷേത്ര ഭണ്ഡാരത്തില്‍ നിക്ഷേപിച്ച ചെക്ക്/ എക്‌സ്
അമരാവതി: നൂറു കോടിയുടെ ചെക്ക് ക്ഷേത്ര ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് ഭക്തന്‍. എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ അജ്ഞാത ഭക്തന്‍ തന്ന എട്ടിന്റെ പണി ക്ഷേത്ര ഭാരവാഹികള്‍ അറിയുന്നത്. ആന്ധ്ര പ്രദേശിലെ സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തന്‍ ചെക്ക് നിക്ഷേപിച്ചത്.
100 കോടിയുടെ ചെക്കുമായി ബാങ്കില്‍ മാറാൻ എത്തിയപ്പോഴാണ് അറിയുന്നത് ചെക്കിന്റെ ഉടമയുടെ അക്കൗണ്ടില്‍ വെറും 17 രൂപ മാത്രമാണുള്ളതെന്ന്. ചെക്കിന്റെ ചിത്രം സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊട്ടക് മഹീന്ദ്രയുടെ ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നായാളുടെ ഒപ്പും കാണാം. മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍ നിന്നാണ് ഇയാള്‍ അക്കൗണ്ട് എടുത്തിരിക്കുന്നത്.
അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്ഷേത്ര ഭാരവാഹികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വം ചെയ്താണ് ഇതെന്ന് മനസിലായാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. നിരവധി ആളുകളാണ് ചെക്കിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. രാധാകൃഷ്ണ എന്ന ആൾക്ക് വേണ്ടി നരകത്തിൽ ഒരു സീറ്റ് റിസേർവ് ചെയ്‌തു വെച്ചിരിക്കുന്നു എന്നായിരുന്നു ചിത്രം പങ്കുവെച്ചു കൊണ്ടാണ്ട് ഒരു അടിക്കുറിപ്പ് എഴുതിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ