ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി

'തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് കോണ്‍ഗ്രസ് വളരെ നന്ദിയുള്ളവനാണ്'
രാഹുല്‍ ഗാന്ധി/ ട്വിറ്റർ
രാഹുല്‍ ഗാന്ധി/ ട്വിറ്റർ

ന്യൂഡല്‍ഹി:  നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാല്‍ ആശയ പോരാട്ടം തുടരും. 

തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. പ്രജാലു തെലങ്കാനയാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് തീര്‍ച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. 

നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി ശക്തമായ വിജയം നേടിയത്. രാജസ്ഥാനും ഛത്തീസ് ഗഡും കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി അധികാരം തിരിച്ചു പിടിക്കുകയായിരുന്നു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com