ആമസോണില്‍ 19,900 രൂപയുടെ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ടൂത്ത് പേസ്റ്റ്; വീഡിയോ പങ്കുവെച്ച് ഉപയോക്താവ്, വിശദീകരണവുമായി കമ്പനി 

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്
ഡെലിവറി തുറന്നപ്പോൾ കിട്ടിയ ടൂത്ത് പേസ്റ്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഉപയോക്താവ്, എക്സ്
ഡെലിവറി തുറന്നപ്പോൾ കിട്ടിയ ടൂത്ത് പേസ്റ്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഉപയോക്താവ്, എക്സ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി  XB910N  വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്. 19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു.

തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. sony xb910n വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി, ലഭിച്ചത് കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റ് എന്ന ആമുഖത്തോടെയാണ് വീഡിയോ.

 ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം മാറിപ്പോയതിന് മാപ്പ് പറഞ്ഞ ആമസോണ്‍ ഉല്‍പ്പന്നം മാറ്റി നല്‍കുന്നതിന് സഹായിക്കാമെന്ന് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ഡര്‍, അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്തി സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആമസോണ്‍ അഭ്യര്‍ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com