'അഴിമതി പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു';  ആം ആദ്മിക്കെതിരെ ഇഡി കുറ്റപത്രം

കുടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇഡി അനുബന്ധ  കുറ്റപത്രം സമര്‍പ്പിച്ചത്.
കെജരിവാള്‍/ഫയല്‍ ചിത്രം
കെജരിവാള്‍/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ അനുബന്ധ കുറ്റപത്രം നല്‍കി എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ പ്രചാരണത്തിന് ഉപയോഗിച്ചു. വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ 100 കോടിയിലേറെ സമാഹരിച്ചു. അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ്‌നായര്‍ ആണെന്നും കുറ്റപത്രം പറയുന്നു

സിബിഐയും, ഇഡിയും നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇഡി അനുബന്ധ  കുറ്റപത്രം സമര്‍പ്പിച്ചത്. 32 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍ ഇഡി ഇതിന്റെ മൂന്നിരട്ടി അഴിമതി നടന്നുവെന്നാണ്് കണ്ടെത്തിയത്. വിജയ് നായര്‍ എന്ന ഇടനിലക്കാരന്‍ വഴി ആം ആദ്മിക്ക് പണം ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മദ്യ അഴിമതിയിലൂടെ ലഭിച്ച പണത്തില്‍ ബഹുഭൂരിപക്ഷം ചെലവഴിച്ചത് ഗോവയിലെ തെരഞ്ഞടുപ്പിന് വേണ്ടിയാണെന്നും, തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയ വളണ്ടിയര്‍മാര്‍ ഒരാള്‍ക്ക് 70 രൂപ വരെ നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്‍ഡോ സ്പിരിറ്റ് ഉടമയുമായി മുഖ്യമന്ത്രി കെജരിവാള്‍ ഫെയ്‌സ് ടൈം വീഡിയോ കോളിലൂടെ സംസാരിച്ചതായും സംസാരത്തിനിടെ വിജയ് നായര്‍ തന്റെ സ്വന്തം ആളാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്ന് പറയുന്നതായും ഇഡി കണ്ടെത്തി. വിജയ് നായരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും ഇഡി അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com