അമൂൽ പാലിന് വില കൂട്ടി

വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വില വര്‍ധിക്കും. 
അമുല്‍ പാല്‍,  ഫയല്‍ ചിത്രം
അമുല്‍ പാല്‍, ഫയല്‍ ചിത്രം

​ഗാന്ധിന​ഗർ: ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന് വില വർധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വില വര്‍ധിക്കും. 

എന്നാൽ വിലയിലെ വർധന ​ഗുജറാത്തിൽ ബാധകമാവില്ലെന്ന് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ജയൻ മേത്ത അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ. സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത് ഫെഡ‍റേഷൻ ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com