'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 04:53 PM  |  

Last Updated: 03rd February 2023 04:55 PM  |   A+A-   |  

preneet_kaur

പ്രണീത് കൗര്‍

 

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങിന്റെ ഭാര്യ എംപി പ്രണിത് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ നടപടി.

ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനും നിര്‍ദേശം നല്‍കി.

'പ്രണീത് കൗര്‍ തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പാര്‍ട്ടിക്ക് നിരവധി പരാതികള്‍ ലഭിച്ചു, പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അവര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചടക്ക സമിതി പ്രണീത് കൗറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും താരീഖ് അന്‍വര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ