മുംബൈയില്‍ 'താലിബാന്‍' ഭീകരാക്രമണ ഭീഷണി; നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി; അന്വേഷണം

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ ഭീഷണി. എന്‍ഐഎക്ക് ഇ മെയില്‍ വഴിയാണ് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. താലിബാന്‍ അംഗമെന്ന വ്യാജേനെ പേര് വെളിപ്പെടുത്താത്ത വ്യക്തിയില്‍ നിന്നാണ് മെയില്‍ സന്ദേശം ലഭിച്ചതെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

മെയില്‍ സന്ദേശം വന്നതിന് പിന്നാലെ വിവരം മുംബൈ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന മഹാരാഷ്്ട്രയിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. മെയില്‍ അയച്ചയാള്‍ താലിബാനിയാണെന്നാണ് സ്വയ വിശേഷിപ്പിച്ചതെന്നും മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഇയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

അതേസമയം ഈ മെയിലിന് പിന്നിലെ വസ്തുത കണ്ടെത്തുന്നതിനായി മുംബൈ പൊലീസും എന്‍ഐഎയും സംയുക്ത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം, മുംബൈയില്‍ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത സന്ദേശം ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com