പുതുച്ചേരിയിൽ എംഎൽഎമാർ യൂണിഫോമിട്ട് നിയമസഭയിൽ, പഠിക്കാനല്ല... പ്രതിഷേധത്തിന്റെ പുതിയ രൂപമെന്ന് മുന്നറിയിപ്പ്

2022 ജൂണിൽ സ്‌കൂൾ തുറന്നിട്ടും ഇതുവരെ വിദ്യാർഥികൾക്ക് പുസ്‌തകം പോലും ലഭിച്ചിട്ടില്ല. 
പുതുച്ചേരിയിൽ എംഎൽഎമാർ യൂണിഫോമിട്ട് നിയമസഭയിൽ/ ചിത്രം എഎൻഎ
പുതുച്ചേരിയിൽ എംഎൽഎമാർ യൂണിഫോമിട്ട് നിയമസഭയിൽ/ ചിത്രം എഎൻഎ

ചെന്നൈ. പുതുച്ചേരിയിൽ യൂണിഫോമും ഐഡി കാർഡും ധരിച്ച് സൈക്കിൾ ചവിട്ടി ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ. അധ്യായനവർഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാർഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയിൽ സർക്കാരിന് താൽപര്യമെന്നും എംഎൽഎമാർ ആരോപിച്ചു. ബിജെപി-എഐഎൻആർസി സഖ്യ സർക്കാരിന്റെ വിദ്യാർഥികളോടുള്ള നിലപാടിൽ അപലപിച്ച് സിപിഎമ്മും രം​ഗത്തെത്തിയിരുന്നു. വിദ്യാർഥികളോട് സർക്കാർ അവ​ഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാർഥികൾക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com