'സാധാരണ ശാരീരിക പ്രതിഭാസം'; ആര്‍ത്തവ അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍.

ന്യൂഡല്‍ഹി:  ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടാകുന്നന്നത്. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാര്‍ പറഞ്ഞു.

ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ഭാരതി പവാര്‍ ലോക്‌സഭയെ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നചതെന്നും മന്ത്രി പറഞ്ഞു. 

ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com