കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; അഞ്ച് ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജസ്റ്റിസുമാരാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 07:51 PM |
Last Updated: 04th February 2023 07:51 PM | A+A A- |

സുപ്രീം കോടതി/ ചിത്രം: പിടിഐ
ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. രാജസ്ഥാൻ, പട്ന, മണിപുർ, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, പട്ന ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, മണിപുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ച് പേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
'രാജ്യത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ?'; അദാനി വിവാദത്തില്‍ കേന്ദ്ര ധനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ