തമിഴ്‌നാട്ടില്‍ ശക്തമായ മഴ; സ്‌കളൂകളും കോളജുകളും അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 11:06 AM  |  

Last Updated: 04th February 2023 11:06 AM  |   A+A-   |  

Tamilnadu rain

ഫയല്‍ ചിത്രം

 

ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. 

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. 

തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ബുധനാഴ്ച ഉച്ചയോടെ ശ്രീലങ്കന്‍ തീരം കടന്നതായി ഐഎംഡി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അവസരങ്ങൾ തുലച്ച് ചോദിച്ചു വാങ്ങിയ തോൽവി; കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി പകരം ചോദിച്ച് ഈസ്റ്റ് ബം​ഗാൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ