ബജറ്റ് പരമാവധി ജനങ്ങളിലേക്ക് എത്തിക്കും, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 09:22 AM |
Last Updated: 04th February 2023 09:25 AM | A+A A- |

കേന്ദ്രമന്ത്രിമാർ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും/ ഫയൽ ചിത്രം
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്ര മന്ത്രിമാർ ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളിത്തും.
ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ കർണാടകയിലും രാജീവ് ചന്ദ്രശേഖർ തമിഴ്‌നാട്ടിലും പ്രചാരണത്തിനിറങ്ങും.
സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിൽ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികൾ ഉപയോഗിക്കേണ്ടതിനെ കുറിച്ച് വിശദീകരിക്കും. 12 വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.
രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെ നീക്കം. 50 പ്രധാന നഗരങ്ങളിൽ ബജറ്റിനെ പറ്റിയും കേന്ദ്ര പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും ഒരു കേന്ദ്രമന്ത്രിയും ഒരു മുതിർന്ന നേതാവും എത്തി വിശദീകരിക്കും. കൂടാതെ ജില്ലാ തലത്തിൽ ചർച്ചകളും വാർത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പ്രചാരണം വിപുലമാക്കാനാണ് തീരുമാനം. പുതിയ സ്കീമിലുള്ളവർക്ക് ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ടതില്ല എന്ന പ്രഖ്യാപനം മധ്യവർഗത്തിന് ചലനമുണ്ടാക്കും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ നേതൃത്ത്വത്തിലുള്ള ഒൻപതംഗ സമിതിയുടെ നേതൃത്ത്വത്തിൽ ലാണ് പ്രചാരണം. ജനങ്ങളുടെ പ്രതികരണം സമിതി പാർട്ടിയെ അറിയിക്കും. അതേസമയം, തൊഴിലുറപ്പ് പദ്ധതിക്കുൾപ്പടെ വിഹിതം വെട്ടിക്കുറച്ചത് ബജറ്റ് ചർച്ചയിൽ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
അവസരങ്ങൾ തുലച്ച് ചോദിച്ചു വാങ്ങിയ തോൽവി; കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി പകരം ചോദിച്ച് ഈസ്റ്റ് ബംഗാൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ