മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2023 07:32 AM |
Last Updated: 05th February 2023 07:32 AM | A+A A- |

മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ/ ചിത്രം ട്വിറ്റർ
ജയ്പൂർ: ഇന്ത്യൻ അതിർത്തിയിൽ മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ശ്രീഗംഗാനഗർ സെക്ടറിലെ ശ്രീകരൺപൂർ മേഖലയിൽ ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഡ്രോണിന്റെ ഉള്ളിൽ നിന്നും രണ്ട് ബാഗുകളിലായി സൂക്ഷിച്ച ആറ് പാക്കറ്റുകളിലായി ആറ് കിലോ മയക്കുമരുന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു. നേരത്തെ പഞ്ചാബ് അതിർത്തിയിൽ സമാനമായ രീതിയിൽ മയക്കുമരുന്നുമായി പാക് ഡ്രോൺ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ