നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; മംഗളൂരുവില്‍ 150പേര്‍ ആശുപത്രിയില്‍

വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗളൂരു: മംഗളൂരുവിലെ സിറ്റി കോളജ് ഓഫ് നഴ്‌സിങില്‍ ഭക്ഷ്യവിഷബാധ. 150 ലധികം വിദ്യാര്‍ഥികളെ രാത്രി മംഗളരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയതറിഞ്ഞ് ആശുപത്രിക്ക് പുറത്ത് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ തടിച്ചുകൂടി.

സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും അപകടനില തരണം ചെയ്തതായി ജില്ലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. അശോക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com