റാണ അയൂബിന് തിരിച്ചടി; സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 11:18 AM  |  

Last Updated: 07th February 2023 11:18 AM  |   A+A-   |  

rana_ayyub

റാണ അയൂബ്/ഫെയ്‌സ്ബുക്ക്‌

 

ന്യൂഡല്‍ഹി: പണം തട്ടിപ്പു കേസില്‍ ഗാസിയാബാദ് കോടതി നല്‍കിയ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാധ്യമ പ്രവര്‍ത്തക റാണ അയൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അധികാരപരിധി സംബന്ധിച്ച വാദം റാണ അയൂബിന് വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയാണ്, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്റയും ജെബി പര്‍ദിവാലയുടെയും നടപടി. 

പണം തട്ടിപ്പു കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് പ്രത്യേക കോടതിക്ക് അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിച്ചത്. ചേരി നിവാസികളുടേയും കോവിഡ് രോഗികളുടേയും സഹായത്തിനായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഫണ്ട് ശേഖരിക്കുകയും, പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നുമാണ് റാണ അയൂബിന് എതിരായ ആരോപണം.

മുംബൈയില്‍ വെച്ചാണ് കുറ്റം ചുമത്തിയതെന്ന് ആരോപിക്കപ്പെടുമ്പോള്‍, ഗാസിയാബാദ് പ്രത്യേക കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്. ഒരു കോടിയോളം രൂപയുള്ള നവി മുംബൈയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും റാണാ അയൂബിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നാണ് ഇഡിയുടെ കുറ്റപത്രം പരിഗണിച്ച് ഗാസിയാബാദിലെ പ്രത്യേക കോടതി റാണാ അയൂബിന് സമന്‍സ് അയച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചു മോക് ഡ്രില്‍ നടത്തരുത്; പൊലീസിനു ഹൈക്കോടതിയുടെ വിലക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ