കോട‌തിയിലേക്ക് ഓടിക്കയറി പുലി, നിരവധി പേരെ ആക്രമിച്ചു; സംഭവം യുപിയിൽ, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 08:15 PM  |  

Last Updated: 08th February 2023 08:17 PM  |   A+A-   |  

leopard_attack_at_court

ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലി/ ചിത്രം; എഎൻഐ

 

ഗാസിയാബാദ്: കോടതിയിൽ പുലിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി വളപ്പിനുള്ളിലേക്ക് പുലി കയറുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു. 

കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. വടിയുമായി പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷനും ഒരു പൊലീസുകാരനും ഉള്‍പ്പെടെ പത്തിലേറെ ആളുകള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോടതിയിലെ മുറികളില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. ​കോടതിയുടെ വരാന്തയിൽ നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുറിവേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്. പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ പോലീസ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ