ദേവി പുരസ്‌കാരം 2023: ബഹുമതി ഏറ്റുവാങ്ങി 12 വനിതകൾ

രാജ്യത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച 12 സ്ത്രീകളാണ്‌ പുരസ്‌കാരത്തിന് അർഹരായത്.
ദേവി പുരസ്‌കാരം 2023
ദേവി പുരസ്‌കാരം 2023


ചെന്നൈ: ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ച 23-ാമത് ദേവി അവാർഡ്‌ സമര്‍പ്പണം ചെന്നൈയിൽ നടന്നു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി മുഖ്യാതിഥിയായ ചടങ്ങിൽ രാജ്യത്ത് വിവിധ തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 12 വനിതകൾക്ക് അവാർഡ് സമ്മാനിച്ചു.

ആണുങ്ങൾക്കൊപ്പമാണ് സ്‌ത്രകളെന്ന് വാദിക്കുന്നത് വിഢിത്തമാണ്. സ്‌ത്രീകൾ പുരുഷന്മാർക്ക് എത്രയോ മുകളിലാണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ചടങ്ങിൽ കിരൺ ബേദി പറഞ്ഞു. സ്ത്രീകൾക്ക് എന്തു കൊടുത്താലും അത് ഇരട്ടിയാക്കുമെന്ന ബ്രിട്ടീഷ് എഴുത്തുകാരി ​ഗോൾഡിങ്ങിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കിരൺ ബേദിയുടെ പ്രസം​ഗം.

14-ാം വയസിൽ എനിക്ക് എൻസിസി യൂണിഫോം കിട്ടി. ഒരു ഐപിഎസ് യൂണിഫോം ആയി അത് തിരിച്ച് നൽകി. അതുപോലെ സ്ത്രീകൾക്ക് ഇന്റനെറ്റ് നൽകിയാൽ അവർ ഒരു സംരംഭം തന്നെ സൃഷ്ടിക്കും. എല്ലാ സ്‌ത്രീകളും ദേവിയാണ്. ദുർ​ഗയായും പാർവതിയായും അന്നപൂർണേശ്വരിയായും കാളിയായും ശക്തിയായുമൊക്കെ അവർ അവതരിക്കുമെന്നും കിരൺ ബേദി പറഞ്ഞു.

ഇത് നാലാം തവണയാണ് ചെന്നൈ ദേവി പുരസ്കാര വേദിയാകുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് സിഇഒ ലക്ഷ്മി മേനോൻ പറഞ്ഞു. അദാനി ​ഗ്രൂപ്പ്, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടഷൻ ഓഫ് ടെക്നോളജി, അഹുജസൺസ് എന്നിവരാണ് പുരസ്കാരം സ്‌പോൺസർ ചെയ്‌തിരിക്കുന്നത്. 2014 ഡിസംബറിലാണ് രാജ്യത്തെ വിവിധ തൊഴിൽ മേഖലികളിൽ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീകൾക്ക് വേണ്ടി ദേവി പുരസ്കാരം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ വിവിധ മേഖലകളിൽ നിന്നുമായി 200 സ്ത്രീകൾക്ക് പുരസ്‌കാരം ലഭിച്ചു. വൈദ്യശാസ്ത്രം, ശാസ്ത്രം, കായികം, ചരിത്രം, സാഹിത്യം, നൃത്തം, ഫാഷൻ, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി, സിനിമ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 12 സ്ത്രീകളാണ്‌ ഇത്തവണ
പുരസ്‌കാരത്തിന് അർഹരായത്.

ചരിത്രകാരിയും പരിസ്ഥിതിപ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. നന്ദിത കൃഷ്‌ണ, കർണാടക സം​ഗീതജ്ഞ വിദ്യ സുബ്രമണ്യൻ, ​ഗായിക വിശാഖ ഹരി, ശാസ്ത്രജ്ഞ ഡോ ഗഗൻദീപ് കാങ്, പൊതുപ്രവർത്തക രാധിക സന്താനകൃഷ്‌ണൻ, മാനസികാരോ​ഗ്യ വിദ​ഗ്ധ ഡോ. പി.പൂർണ ചന്ദ്രിക, നര്‍ത്തകി പ്രിയദർശനി ​ഗോവിന്ദ്, കായിക താരം ജോഷ്‌ണ ചിന്നപ്പ, സംരംഭകരായ ഡോ.രമ്യ എസ് മൂർത്തി, അനുരാധ കൃഷ്‌ണമൂർത്തി, നംമൃത സുന്ദരേശൻ, വിജയലക്ഷ്‌മി നാച്ചിയാർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com